Image

ഇറാനിൽ ഇസ്രയേൽ ആക്രമിച്ച സ്കൂളിലെ 40 പെൺകുട്ടികൾ മരിച്ചു

Published on 28 February, 2026
ഇറാനിൽ ഇസ്രയേൽ ആക്രമിച്ച സ്കൂളിലെ 40 പെൺകുട്ടികൾ മരിച്ചു

ടെഹ്‌റാൻ: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നു. തെക്കൻ ഇറാനിലെ പെൺകുട്ടികളുടെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. 

ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലെ മിനാബിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 45 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിലെ പാരാമിലിറ്ററി വിഭാഗമായ റെവല്യൂഷണറി ഗാർഡിന് മിനാബ് നഗരത്തിൽ താവളമുണ്ട്. ഇതാണോ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല.

Join WhatsApp News
ലാലുമോൻ കോട്ടയം 2026-02-28 19:02:41
ഇന്ന് എൺപത്തഞ്ചു പ്രൈമറി സ്കൂൾ പിള്ളേരെ ബോംബിട്ടു കൊന്ന ചെകുത്താനെയല്ലേ രണ്ടു ദിവസം മുമ്പ് മോദി ചെന്ന് കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തത്? ചെകുത്താനെ കെട്ടിപ്പിടിക്കാൻ മടിയില്ല മോദിക്ക്. നോക്കിക്കോ, അശുദ്ധ ഇലക്ഷന് മോദിക്കുവേണ്ടി വോട്ട് എണ്ണം വെട്ടിക്കാനുള്ള പണി ചെകുത്താൻ യാഹൂ ചെയ്തുകൊടുക്കും.
ലാലുമോൻ കോട്ടയം 2026-02-28 19:06:25
ചെകുത്താൻ യാഹൂ ഇറാനിൽ 85 പ്രൈമറി സ്കൂൾ പിള്ളേരെ കൊന്നു, 80 പിള്ളേര് പരിക്കേറ്റ് ആശുപത്രിയിൽ..
Sunil 2026-02-28 19:56:04
Hello Lalumon, cool down. Just cool down. During the last 3 months, about 3,000 Iranians were killed by their own govt. It happens in Theocracy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക