
ന്യൂഡല്‍ഹി: മുനമ്പം ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി നിയവിരുദ്ധമെന്ന് കേരള വഖഫ് ബോര്‍ഡ്. വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടിക്കെതിരെ വഖഫ് ബോര്‍ഡ് വിമര്‍ശനം ഉന്നയിച്ചത്. ഭൂമി തര്‍ക്കത്തില്‍ ജസ്റ്റിസ് സിഎന്‍.രാമചന്ദ്രന്‍ നായരെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്.
മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യുണല്‍ ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.