
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് ചങ്ങനാശേരി പെരുന്ന മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനുള്ള ആവശ്യം എന്‍എസ്എസ് നിരസിച്ചു. ഇതിനാൽ ഉപരാഷ്ട്രപതിക്ക് ഫെബ്രുവരി 28ന് മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്താൻ കഴിയില്ല. ചടങ്ങിൽ ഉപരാഷ്ട്രപതിയോടൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എത്തുമെന്ന് സൂചനയുണ്ടായിരുന്നു.
മന്നം സമാധിയിൽ പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതിനെ എന്‍എസ്എസ് അധികൃതർ വിലക്കിയതിനാൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ കഴിയില്ല എന്നും ഇതിനാൽ സുരക്ഷാ കാരണങ്ങളാൽ ഉപരാഷ്ട്രപതിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താൻ കഴിയില്ല എന്ന് തീരുമാനിച്ചതായാണ് ഉന്നത കേന്ദ്രങ്ങൾ അറിയിക്കുന്നത്.