Image

എൽഡിഎഫിനെ പിണറായി നയിക്കും; സി പി എം. പി ബിയിൽ തീരുമാനം

Published on 27 February, 2026
എൽഡിഎഫിനെ പിണറായി നയിക്കും; സി പി എം. പി ബിയിൽ തീരുമാനം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കും.

 തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ന്യൂഡൽഹിയിൽ ചേർന്ന സി പി എം പി ബി യോഗത്തിലാണ് നിർണായകമായ ഈ ധാരണയുണ്ടായത്. കേരളത്തിൽ എൽ ഡി എഫ് സർക്കാർ ഭരണത്തുടർച്ച നേടുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.

 മാർച്ച് ആദ്യവാരത്തോടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പതിവ് രീതി പിന്തുടർന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതി സി പി ഐ എമ്മിന് ഇല്ലെങ്കിലും പിണറായി വിജയന്റെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുക. 

സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ആവശ്യമെങ്കിൽ പുതുക്കലുകൾ വരുത്തും. അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് വിശദമായ ചർച്ചകൾ പൂർത്തിയാക്കി അന്തിമ ധാരണയിലെത്താനാണ് പാർട്ടി തീരുമാനം. സിറ്റിംഗ് സീറ്റുകളിലെ മാറ്റങ്ങൾ, പുതുമുഖങ്ങൾക്കുള്ള പ്രാതിനിധ്യം എന്നിവ പരിശോധിച്ച ശേഷമാകും പ്രഖ്യാപനം.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക