Image

നടിയുമായി വിവാഹേതരബന്ധം; നടൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനത്തിന് കോടതിയെ സമീപിച്ചതായി റിപ്പോർട്ട്

Published on 27 February, 2026
നടിയുമായി വിവാഹേതരബന്ധം; നടൻ വിജയ്‌ക്കെതിരെ  ഭാര്യ സംഗീത വിവാഹമോചനത്തിന് കോടതിയെ സമീപിച്ചതായി റിപ്പോർട്ട്

പ്രശസ്ത നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ട്. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്.

സഹപ്രവർത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ്ക്ക് അവിഹിത ബന്ധം ആരോപിച്ചാണ് ഹർജി. ഇവരുടെ പേര് ഹർജിയിൽ ഇല്ല. താൻ ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിച്ചിട്ടും വിജയ് വിവാഹേതര ബന്ധം തുടർന്നുവെന്ന് ഹർജിയിൽ സംഗീത ആരോപിക്കുന്നു.ഏപ്രിൽ 20 ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകി.


ഈ നടിയുമായുള്ള ഭർത്താവിന്റെ ബന്ധത്തെക്കുറിച്ച് 2021 ഏപ്രിലിലാണ് താൻ അറിഞ്ഞതെന്നും സംഗീത പറയുന്നു.


ചെന്നൈയിലെ ചെങ്കൽപെട്ട് കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 27 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇപ്പോൾ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. 1999-ലായിരുന്നു വിജയിയും സംഗീതയും വിവാഹിതരായത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക