Image

ഇതാദ്യം: യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ ഒരു യോഗത്തിൽ മെലാനിയാ ട്രംപ് അധ്യക്ഷയാവും (പിപിഎം)

Published on 27 February, 2026
ഇതാദ്യം: യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ ഒരു യോഗത്തിൽ മെലാനിയാ ട്രംപ് അധ്യക്ഷയാവും (പിപിഎം)

യുഎൻ സെക്യൂരിറ്റി കൗൺസിൽ അധ്യക്ഷ സ്ഥാനം മാർച്ചിൽ യുഎസ് ഏറ്റെടുക്കുമ്പോൾ പ്രഥമ വനിത മെലാനിയ ട്രംപ് അതിന്റെ ഒരു യോഗത്തിൽ അധ്യക്ഷത വഹിക്കും. ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റിന്റെ ഭാര്യ ഈ സ്ഥാനം അലങ്കരിക്കുകയെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസിന്റെ വക്താവ് സ്റ്റീഫൻ ഡുറാജിക് പറഞ്ഞു.  

വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നിവയും സഹിഷ്‌ണുത വളർത്തുന്ന നടപടികളും ചർച്ച ചെയ്യുന്ന യോഗത്തിലാവും മെലാനിയ അധ്യക്ഷത വഹിക്കുകയെന്നു അവരുടെ ഓഫിസ് അറിയിച്ചു.

സ്ലോവേനിയയിൽ ജനിച്ച മെലാനിയ മോഡൽ ആയിരുന്നു. ട്രംപിന്റെ മൂന്നാം ഭാര്യയാണ്. പ്രഥമ വനിത എന്ന നിലയ്ക്കു കുട്ടികളുടെ കാര്യങ്ങൾക്കു മുൻഗണന നൽകുന്ന പരിപാടികളിലാണ് അവർ ശ്രദ്ധ വച്ചിട്ടുള്ളത്.

മാറി മാറി വരുന്ന അധ്യക്ഷ സ്ഥാനം ഞായറാഴ്ചയാണ് യുകെയിൽ നിന്നു യുഎസ് ഏറ്റെടുക്കുക. തിങ്കളാഴ്ച്ച ആദ്യ യോഗം ചേരും.

യുഎൻ പ്രവർത്തന ശൈലിയെ രൂക്ഷമായി വിമർശിക്കുന്ന ട്രംപ് സംഘടനയ്ക്കു നൽകാനുളള $4ബില്യൺ തടഞ്ഞു വച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച അതിൽ കഴിഞ്ഞ വർഷത്തെ കുടിശികയായ $160 മില്യൺ വിട്ടുകൊടുത്തു.

Melania Trump to be first spouse of president to preside over UNSC

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക