Image

ഗർഭാശയ കാൻസർ പ്രതിരോധം; രാജ്യവ്യാപക വാക്സിൻ യജ്ഞത്തിന് കേന്ദ്രസർക്കാർ

Published on 26 February, 2026
ഗർഭാശയ കാൻസർ പ്രതിരോധം; രാജ്യവ്യാപക വാക്സിൻ യജ്ഞത്തിന്  കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഗർഭായ ക്യാൻസറിനെതിരെ രാജ്യവ്യാപക വാക്സിനേഷൻ യജ്ഞം തുടങ്ങാൻ കേന്ദ്രസർക്കാർ. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ അജ്മീറിൽ പരിപാടി ഉദ്ഘാടനം ചെയ്യും. 14 വയസ് പൂർത്തിയായ 15 വയസ് തികയാത്ത പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.

മൂന്ന് മാസം നീളുന്നതാണ് ആദ്യ വാക്സിൻ ഡ്രൈവ്. എല്ലാ സംസ്ഥാനങ്ങൾക്കും പരിപാടിയിൽ വെർച്വലായി ഭാ​ഗമാകാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകി. ​ഗാർഡാസിൽ 4 സിം​ഗിൾ ഡോസ് വാക്സിനാണ് നൽകുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക