Image

സാങ്കേതിക പ്രശ്നം: നാസയുടെ ആർട്ടെമിസ് 2 ഇനിയും വൈകും

Published on 26 February, 2026
സാങ്കേതിക പ്രശ്നം:  നാസയുടെ ആർട്ടെമിസ് 2 ഇനിയും വൈകും

ഫ്ലോറിഡ: മനുഷ്യരെ ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തിക്കുന്ന നാസയുടെ സ്വപ്ന പദ്ധതി ആർട്ടിമിസ് 2 ദൗത്യം ഇനിയും വൈകും. സാങ്കേതിക പ്രശ്നങ്ങൾ കാരണം അടുത്ത മാസം നിശ്ചയിച്ചിരുന്ന വിക്ഷേപണം നീട്ടി വച്ചതായി നാസ മേധാവി ജാരെഡ് ഐസക്മാൻ അറിയിച്ചു. 54 വർഷങ്ങൾക്കു ശേഷം ചന്ദ്രനു സമീപം മനുഷ്യനെ എത്തിക്കാൻ ലക്ഷ്യമിടുന്നതായിരുന്നു ആർട്ടിമസ് 2 ദൗത്യം.

സ്പേസ് ലോഞ്ച് സിസ്റ്റം(എസ്എൽഎസ്) റോക്കറ്റിലേയ്ക്കുള്ള ഹീലിയം പ്രവാഹത്തിൽ തകരാറ് കണ്ടെത്തിയതാണ് വിക്ഷേപണത്തെ ബാധിച്ചത്. ഇതോടെയാണ് മാർച്ചിൽ നിശ്ചയിച്ചിരുന്ന വിക്ഷേപണം നീട്ടിയത്. ദൗത്യം മാർച്ചിലെ വിക്ഷേപണ വിൻഡോയിൽ നിന്നും മാറ്റിയതായി ഐസക്മാൻ എക്സ് പോസ്റ്റിൽ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക