Image

പ്രാധാന്യമുള്ള നേതാവായതു കൊണ്ട് തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്നു ട്രംപ് (പിപിഎം)

Published on 26 February, 2026
പ്രാധാന്യമുള്ള നേതാവായതു കൊണ്ട് തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്നു ട്രംപ് (പിപിഎം)

ഏറെ പ്രാധാന്യമുള്ള നേതാവായതു കൊണ്ടാണ് കൊലയാളികൾ തന്നെ ഉന്നം വയ്ക്കുന്നതെന്നും എത്ര കാലം താൻ ഉണ്ടാവുമെന്ന് ഉറപ്പില്ലെന്നും പ്രസിഡന്റ് ട്രംപ്. ഫ്ലോറിഡ മാർ-എ-ലാഗോ വസതിയിൽ ആയുധധാരിയെ സുരക്ഷാ ഭടന്മാർ വെടിവച്ചു കൊന്നതിനെ പരാമർശിക്കയായിരുന്നു ട്രംപ്.

രണ്ടു വധ ശ്രമങ്ങളെയെങ്കിലും അതിജീവിച്ച പ്രസിഡന്റ് പറഞ്ഞു: "ഈ ബോധമില്ലാത്ത കൊലയാളികൾ പ്രാധാന്യമുള്ള പ്രസിഡന്റുമാരുടെ പിന്നാലെയാണ് പോകുന്നത്. പ്രാധാന്യമില്ലാത്തവരെ അവർക്കു വേണ്ട.

"ഏബ്രഹാം ലിങ്കണെ നോക്കൂ. വലിയ വലിയ ഒരാൾ. ജോൺ കെന്നഡി ഒരർത്ഥത്തിൽ പ്രാധാന്യമുള്ള പ്രസിഡന്റ് ആയിരുന്നു.

"ഞാൻ എത്രകാലം ഉണ്ടാവുമെന്ന് എനിക്കറിയില്ല. എന്നെ ഉന്നം വയ്ക്കുന്ന ഒട്ടേറെപ്പേർ ഉണ്ട്, അല്ലേ?"  

Trump fears bid on life because he's 'consequential' 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക