
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കഴുത്തിനു ക്ഷതമുള്ളതായി പരിശോധനാ റിപ്പോർട്ട്. കൂടുതൽ വിശദമായ പരിശോധനയ്ക്കായി എംആർഐ സ്കാനിങ് വേണമെന്നും വിദഗ്ധ സംഘം നിർദേശിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ സംഘമാണ് മന്ത്രിയെ പരിശോധിച്ചതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിദഗ്ധ പരിശോധനയ്ക്കായി മന്ത്രിയെ പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്.
വീണാ ജോർജിനെതിരേ ആസൂത്രിതമായ ആക്രമണമാണെന്ന് സിപിഎം ആരോപിക്കുന്നുണ്ട്.