
കണ്ണൂര്‍ ; കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരുക്കേറ്റ സംഭവത്തില്‍ ഡിസിസി ഓഫീസിന് മുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം. പ്രകടനവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് കയറാന്‍ ശ്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് ഗേറ്റ് പൂട്ടി, ഡിസിസി ഓഫീസിന് പരിസരത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടയുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎമ്മും ഇടത് വിദ്യാർത്ഥി സംഘടനകളും വ്യാപക പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിക്കുന്നത്. അതേസമയം കണ്ണൂരിൽ ഡിസിസി ഓഫീസിനു നേരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ഓഫീസിലേക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞുവെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു.
സ്ഥലത്ത് വലിയ സംഘര്‍ഷ സാധ്യതയാണ് നിലനിന്നിരുന്നത്.