Image

ഒരു കെഎസ്‌യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല, മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയത്, പുറത്തുവന്ന ദൃശ്യങ്ങള്‍ നോക്കൂ; വി ഡി സതീശന്‍

Published on 25 February, 2026
ഒരു കെഎസ്‌യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല, മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയത്,  പുറത്തുവന്ന ദൃശ്യങ്ങള്‍ നോക്കൂ;  വി ഡി സതീശന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ അക്രമിച്ചുവെന്നവാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നോ നാലോ കെ.എസ്.യു പ്രവർത്തകർ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35ഓളം പോലീസുകാർ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായതെന്നും ഇത് വാർത്താ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.


കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കും. വിഷയം പാർട്ടി കൃത്യമായി പരിശോധിക്കുമെന്നും കെ.എസ്.യു. പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക