
യുഡിഎഫ് ഭരണകാലത്ത് ആരോഗ്യ രംഗത്തെ ജീർണ്ണതയിലേക്ക് ജനശ്രദ്ധ തിരിയാതെയിരിക്കുവാൻ കുട്ടികുരങ്ങനിക്കൊണ്ട് ചുടുചോർ മാന്തിക്കുക എന്ന് പറയുന്നതു പോലെ കെ എസ് യു കുട്ടികളെക്കൊണ്ട് വനിതാ മന്ത്രിയെ ആക്രമിപ്പിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ ഹീന പ്രവർത്തനം അങ്ങേയറ്റം ലഞ്ജാകരവും അപലപനീയവുമാണ്.
ഏതാനും ദിവസങ്ങളായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ യുഡിഎഫ് ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്പോളും കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ യുഡിഎഫ് ഭശണകാലവുമായി അതിനെ താരതമ്യം ചെയ്യുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൻ്റെ പേരിൽ കേരളത്തിലെ പൊതു ആരോഗ്യരഗം ആകെ താറുമാറായി എന്ന രീതിയിൽ സ്വകാര്യ ആശുപത്രിലോബിയെ സഹായിക്കുവാൻ വേണ്ടി യുഡിഎഫ് ആരംഭിച്ച പ്രചരണം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളിൽ തങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാക്കും എന്നതിനാൽ അത്തരം ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി നടത്തിയ ബോധപൂർവമായ ശ്രമമാണ് ഈ ആക്രമണത്തിന് പിന്നിൽ.
ബിജു നൈനാൻ മരുതുക്കുന്നേൽ (കേരള കോൺഗ്രസ് എം, തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി)