
തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ എസ് യു കൈയേറ്റത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
‘ഒരു കാര്യം ഓർക്കണം, ഞങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്കത് താങ്ങില്ല’ – ഫേസ്ബുക്ക് കുറിപ്പിൽ ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച ഉച്ചക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രിക്ക് നേരെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിനിടെ കൈക്കും കഴുത്തിനും പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.