
ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിക്കാൻ നടന്ന കലാപത്തിനു യുഎസ് ഗവൺമെന്റ് പണം നൽകുന്ന നാഷണൽ എൻഡോവ്മെന്റ് ഫോർ ഡെമോക്രസി (എൻ ഇ ഡി) സഹായം നൽകിയെന്നു അതിന്റെ പ്രസിഡന്റ്-സി ഇ ഓ: ഡേയ്മൻ വിൽസൺ യുഎസ് കോൺഗ്രസ് കമ്മിറ്റിക്കു മുൻപാകെ മൊഴി നൽകി.
"10 വർഷം നീണ്ട ഏകാധിപത്യത്തിൽ നിന്നും അക്രമത്തിൽ നിന്നും അസ്ഥിരതയിൽ നിന്നും ബംഗ്ളാദേശിനെ മോചിപ്പിക്കാൻ എൻ ഇ ഡി സഹായിച്ചു," ഹസീനയുടെ ഭരണം ഏകാധിപത്യപരമായിരുന്നു എന്നാരോപിച്ച വിൽസൺ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നാഷണൽ സെക്യൂരിറ്റി സബ് കമ്മിറ്റിയോടു പറഞ്ഞു.
"ആ രാജ്യത്തിന് ഇപ്പോൾ സമാധാനം പുനഃസ്ഥാപിക്കാനും ജനാധിപത്യവും പരിഷ്‌കരണവും സാധ്യമാക്കാനും അവസരം ലഭിച്ചു."
തിരഞ്ഞെടുപ്പ് പരിഷ്കരണം, ആ പ്രക്രിയയുടെ ഭദ്രത, വോട്ടർ വിദ്യാഭ്യാസം, ബഹുകക്ഷി ജനാധിപത്യത്തിന്റെ പാഠങ്ങൾ എന്നീ വിഷയങ്ങൾ ജനങ്ങളെ മനസിലാക്കാൻ സഹകരിച്ചു പ്രവർത്തിച്ചവരെ എൻ ഇ ഡി സഹായിച്ചു.
റെയ്ഗൻ ഭരണകാലത്തു 1983ലാണ് യുഎസ് കോൺഗ്രസ് എൻ ഇ ഡി സൃഷ്ടിച്ചത്. ജനാധിപത്യത്തിനു പിന്തുണ നൽകുക എന്നതാണ് ദൗത്യം.
US-funded NED backed Bangla stir against Sheikh Hasina