Image

ജോർജിയ സ്റ്റേറ്റ് സെനറ്റിലേക്കു ഡിസ്‌ട്രിക്‌ട് 7ൽ രണ്ടു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ (പിപിഎം)

Published on 24 February, 2026
ജോർജിയ സ്റ്റേറ്റ് സെനറ്റിലേക്കു ഡിസ്‌ട്രിക്‌ട് 7ൽ രണ്ടു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ (പിപിഎം)

ജോർജിയ സ്റ്റേറ്റ് സെനറ്റിലേക്കു ഡിസ്‌ട്രിക്‌ട് 7ൽ നിന്നുള്ള മത്സരത്തിൽ രണ്ടു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റുകൾ രംഗപ്രവേശം ചെയ്‌തു. ഗ്വിനെറ്റ് കൗണ്ടിയിലെ സീറ്റിൽ മത്സരിക്കുന്ന ജ്യോതി സിംഗും രാഹുൽ ഗരബദുവും ഉയർത്തിപ്പിടിക്കുന്നത് കുടിയേറ്റം, സിവിൽ റൈറ്സ്, വിദ്യാഭ്യാസ സഹായം, വിലക്കയറ്റം എന്നിങ്ങനെയുള്ള വിഷയങ്ങളാണ്. 

നോർക്രോസിൽ വളർന്ന സംഘാടകനും സംരംഭകനുമാണു  സിംഗ്. ഗരബദു ആവട്ടെ, സിവിൽ റൈറ്സ് അറ്റോണിയും. ഡെമോക്രാറ്റിക് പ്രൈമറിക്കു മുന്നോടിയായി ഇരുവരും പ്രചാരണം ആരംഭിച്ചു.

നോർക്രോസിൽ ഹെൽത്ത് ഇൻഷുറൻസ് ഇല്ലാതെയാണ് താൻ വളർന്നതെന്നു സിംഗ് പറയുന്നു. വിദ്യാഭ്യാസ രംഗത്തെ തന്റെ പ്രവർത്തനം കൊണ്ടു കൗണ്ടിയിലെ പബ്ലിക് സ്കൂളുകൾക്കു $1.4 ബില്യൺ ഫണ്ടിംഗ് ലഭ്യമാക്കി.

നോർക്രോസിൽ തന്നെ താമസിക്കുന്ന ഗരബദു ഹാർവാർഡ് ലോ സ്കൂളിൽ നിന്നാണ് ബിരുദമെടുത്തത്. വിലക്കയറ്റം പ്രചാരണ വിഷയമാക്കിയ അദ്ദേഹം ഗ്രോസറി വിലകളും ചികിത്സാ ചെലവുകളും ഉയർത്തിപ്പിടിക്കുന്നു. വോട്ടവകാശം തടയുന്ന നീക്കങ്ങളെ എതിർക്കുകയും ചെയ്യുന്നു.

റിപ്പബ്ലിക്കൻ മുൻ‌തൂക്കം ഉണ്ടായിരുന്ന കൗണ്ടിയും ഡിസ്ട്രിക്റ്റും ഇപ്പോൾ കടുത്ത രാഷ്ട്രീയ മത്സരം കാണുന്നു. നിലവിൽ ഇവിടന്നുള്ള സെനറ്റർ ഡെമോക്രാറ്റ് നബില ഇസ്‌ലാം പാർക്‌സ് ആണ്. ജോർജിയ ഇൻഷുറൻസ് കമ്മീഷണറാവാൻ മത്സരിക്കുന്ന അവർ സെനറ്റ് മത്സരത്തിനില്ല.

Two Indian  Americans vie for Georgia Senate seat

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക