
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച്ച രാത്രി യുഎസ് കോൺഗ്രസിൽ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിനു തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി പുതിയ സർവേകൾ സൂചിപ്പിച്ചു.
രാത്രി ഇ ടി 9 മണിക്കാണ് പ്രസംഗം. ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു ഒരു വിഭാഗം ഡമോക്രാറ്റുകൾ ബഹിഷ്കരിക്കും. ഏതാനും ഡമോക്രാറ്റുകൾ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഇരകളെ കോൺഗ്രസിൽ അവതരിപ്പിക്കാൻ നീക്കം നടത്തുന്നുമുണ്ട്.
ഭരണത്തിന്റെ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കാൻ ട്രംപ് ശ്രമം നടത്തും എന്നുറപ്പാണ്.
സി എൻ എൻ നടത്തിയ സർവേയിൽ ട്രംപിന്റെ ഭരണമികവ് കാണുന്നവർ വെറും 36% ആണ്. കഴിഞ്ഞ ഫെബ്രുവരിയിൽ അത് 48% ആയിരുന്നു. സർവേ ചെയ്യപ്പെട്ടവരിൽ 57% പേർ സാമ്പത്തികാവസ്ഥയാണ് ട്രംപിനെതിരെ ഉയർത്തിയ പ്രശ്നം. ജീവിതച്ചെലവാണ് ഏറ്റവും വലിയ പ്രശ്നമെന്ന് അവർ പറഞ്ഞു.
പ്രസംഗം വളരെ നീണ്ടതായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. "നമുക്ക് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്."
Trump rating dips ahead of State of the Union