Image

'ബോംബ് സൈക്ലോൺ' നോർത്ത്ഈസ്റ്റിൽ മൂന്നടിയോളം മഞ്ഞു കൊണ്ടിറക്കി (പിപിഎം)

Published on 24 February, 2026
'ബോംബ് സൈക്ലോൺ' നോർത്ത്ഈസ്റ്റിൽ മൂന്നടിയോളം മഞ്ഞു കൊണ്ടിറക്കി (പിപിഎം)

യുഎസ് നോർത്ത്ഈസ്റ്റിൽ 83 മൈൽ വരെ (135 കിലോമീറ്റർ) വേഗതയിൽ 'ബോംബ് സൈക്ലോൺ' പോലെ  ആഞ്ഞടിച്ച കൊടുംകാറ്റിൽ മൂന്നടിയോളം (90 സെന്റിമീറ്റർ) മഞ്ഞു കുമിഞ്ഞുകൂടി.

ഏതാണ്ട് 500,000 പേർക്കു വൈദ്യുതി നഷ്ടമായപ്പോൾ 11,000 ഫ്ലൈറ്റുകളെങ്കിലും റദ്ദാക്കി.

കൊടുംകാറ്റ് ഞായറാഴ്ച്ച രാത്രി മുഴുവൻ അലറി വീശി തിങ്കളാഴ്ചയിലേക്കു കടന്നപ്പോൾ പെൻസിൽവേനിയ മുതൽ മാസച്യുസെറ്റ്സ് വരെയുള്ള സംസ്ഥാനങ്ങൾ വിറകൊണ്ടു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ പാടില്ലെന്നു ഗവർണർമാർ നിർദേശിച്ചു.

റോഡ് ഐലൻഡിലെ വാർവിക്കിലാണ് ഏറ്റവുമധികം മഞ്ഞു വീണത്. സംസ്ഥാനത്തു രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

മാസച്യുസെറ്സിലെ നന്റുക്കെറ്റിൽ കാറ്റിനു 134 കിലോമീറ്റർ വേഗത കണ്ടു. 'ചരിത്രം സൃഷ്ടിച്ച മഞ്ഞുവീഴ്ച' എന്നാണ് പ്രദേശിക മാധ്യമങ്ങൾ പറഞ്ഞത്. ഏതാണ്ട് 300,000 വീടുകളിൽ  ഇലക്ട്രിസിറ്റി നഷ്ടമായി.

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ന്യൂ യോർക്കിൽ മഞ്ഞു പെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. മെയ്‌നിൽ ചൊവാഴ്ച്ച രാവിലെ വരെ ഹിമപാതം തുടരുമെന്നു നാഷണൽ വെതർ സർവീസ് പറഞ്ഞു.

മരങ്ങൾ മറിഞ്ഞും മഞ്ഞു വീണും ഇലക്ട്രിക്ക് ലൈനുകൾ കേടായപ്പോൾ ന്യൂ ജേഴ്സിയിൽ 100,000 പേർ ഇരുട്ടിലായി.

ന്യൂ യോർക്ക് സിറ്റിയിൽ ഒരു പതിറ്റാണ്ടിലെ ഏറ്റവും വഷളൻ ബ്ലിസാർഡ് ആയിരുന്നു ഇത്. സെൻട്രൽ പാർക്കിൽ 45 സെന്റിമീറ്റർ (18 ഇഞ്ച്) സ്നോ വീണത് ഒൻപതാമത്തെ ഏറ്റവും വലിയ ഹിമപാതത്തിന്റെ റെക്കോർഡ് ആയി.

കഴിഞ്ഞ മാസം അതിശൈത്യത്തിൽ 18 പേർ മരിച്ച ന്യൂ യോർക്കിൽ ഇക്കുറി മരണങ്ങൾ ഉണ്ടായില്ല. അന്ന് തെരുവിൽ കഴിയുന്നവരെ മാറ്റാൻ മടിച്ച മേയർ സോഹ്രാൻ മാംദാനി ഇത്തവണ അവരെ ഷെൽട്ടറുകളിലേക്കു നീക്കി.

ജനം നിറഞ്ഞു കവിയുന്ന ന്യൂ യോർക്ക് റോഡുകൾ ശൂന്യമായി കിടന്നു.

'Bomb cyclone' wallops US Northeast with record snow
 

'ബോംബ് സൈക്ലോൺ' നോർത്ത്ഈസ്റ്റിൽ മൂന്നടിയോളം മഞ്ഞു കൊണ്ടിറക്കി (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക