Image

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി 2 കാണാൻ ഹൈക്കോടതി

Published on 24 February, 2026
കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി 2 കാണാൻ ഹൈക്കോടതി

കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2 കാണാൻ ഹൈക്കോടതി. ചിത്രത്തിന്‍റെ ഉള്ളടക്കം പരിശോധിക്കാനായാണ് ബുധനാഴ്ച കോടതി സിനിമ കാണുന്നത്. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ‌

കേരളത്തിലെ ജനങ്ങൾ പൂർണ്ണമായ മതസൗഹാർദ്ദത്തിലാണ് ജീവിക്കുന്നതെന്ന് കോടതി ഓർമ്മിപ്പിച്ചു. സിനിമയുടെ പേര് ‘കേരള സ്റ്റോറി’ എന്നാണെങ്കിലും പ്രൊമോഷനുകളിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ഇരകളെയാണ് അവതരിപ്പിക്കുന്നത് എന്ന ഹർജിക്കാരന്റെ വാദം കോടതി ഗൗരവമായി എടുത്തു. ഇത് തെറ്റിദ്ധാരണാജനകമാണെന്നും കേരളത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. “കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല. സാധാരണഗതിയിൽ സിനിമകളിൽ ഇടപെടാറില്ലെങ്കിലും കേരളത്തിന്റെ പേര് ഉപയോഗിക്കുന്നതിനാൽ വർഗ്ഗീയ വികാരം ഇളക്കിവിടാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്,”  കോടതി പറഞ്ഞു

കേരള സ്റ്റോറി 2 വിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലാണ് കോടതി നടപടി.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സെൻസർ ബോർഡിനോടും നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും വിശദീകരണം തേടിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക