Image

സിദ്ദിഖിന് ജാമ്യ ഇളവ് : യുഎഇ സന്ദർശിക്കാൻ അനുമതി

Published on 24 February, 2026
സിദ്ദിഖിന് ജാമ്യ ഇളവ് : യുഎഇ സന്ദർശിക്കാൻ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഷാര്‍ജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നല്‍കിയത്. ഇതിനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കി.

മാര്‍ച്ച് 31 ന് പാസ്‌പോര്‍ട്ട് കോടതിയില്‍ തിരിച്ചുനൽകണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്‍റേതാണ് ഉത്തരവ്. യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിന് എതിരായ കേസ്. സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി സിദ്ദിഖ് പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക