
തിരുവനന്തപുരം: പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സണായിരുന്ന വത്സല പ്രസന്നകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സലയെ ഷാൾ അണിയിച്ച് വരവേറ്റു.
കെപിസിസി ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് വത്സല പ്രസന്നകുമാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും സ്ത്രീ ശാക്തീകരണ നിലപാടുകളുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് വത്സല പ്രസന്നകുമാർ പറഞ്ഞു.
കഴിഞ്ഞ ആറ് വർഷമായി കോൺഗ്രസിന്റെ ഒരു പാർട്ടി പരിപാടിക്കും പോവാറില്ല. തന്നെ നേതാക്കൾ വീട്ടിൽ വന്നാണ് ബിജെപിയിലേക്ക് ക്ഷണിച്ചത്. ആ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും വത്സല പ്രസന്നകുമാർ പറഞ്ഞു. ബിജെപിയിൽ ചേർന്നതോടെ ഇത്രയും കാലം ലഭിക്കാത്ത ഊർജം ലഭിച്ചെന്നും വത്സല കൂട്ടിച്ചേർത്തു.
വത്സല ബിജെപിയിൽ എത്തിയത്തോടെ വികസിത പറവൂർ എന്ന ലക്ഷ‍്യം സാധ‍്യമാകുമെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്.