Image

ലോക്സഭാ വോട്ട് തൃശൂര്, നിയമസഭാ വോട്ട് ഗുരുവായൂര്, തദ്ദേശ വോട്ട് തിരുവനന്തപുരത്ത്; സുരേഷ് ഗോപി കുമ്പിടിയെന്ന് അനിൽ അക്കര

Published on 23 February, 2026
ലോക്സഭാ വോട്ട് തൃശൂര്, നിയമസഭാ വോട്ട് ഗുരുവായൂര്, തദ്ദേശ വോട്ട് തിരുവനന്തപുരത്ത്; സുരേഷ് ഗോപി കുമ്പിടിയെന്ന് അനിൽ അക്കര

തിരുവനന്തപുരം:കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കുമ്പിടിയെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വോട്ട് തൃശൂരിലും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരും ആണെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.

കുമ്പിടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ ആണെന്നു തുടങ്ങുന്ന കുറിപ്പാണ് ഫെയ്സ്ബുക്കിൽ അനിൽ അക്കര പങ്കു വച്ചിരിക്കുന്നത്. ഇത്തവണ കുടുംബസമേതമല്ല, ഒറ്റയ്ക്കാണ്, ഇദ്ദേഹത്തെ സമ്മതിക്കണം എന്നും അനിൽ അക്കര കുറിച്ചിട്ടുണ്ട്.

എന്നാൽ തൊട്ടു പിന്നാലെ വിഷയത്തിൽ സുരേഷ് ഗോപിയുടെ ഓഫിസ് വിശദീകരണം നൽകി. ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോൾ നെട്ടിശേരിയിലെ വാടകവീടിന്‍റെ വിലാസത്തിൽ ആയിരുന്നു വോട്ട്. പിന്നീട് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് താമസം മാറി. കുടുംബാംഗങ്ങളുടെ പേര് തിരുവനന്തപുരത്തേക്ക് മാറ്റി എന്നുമാണ് വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക