Image

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർച്ച് 6-ന് കൊച്ചിയിലെത്തും

Published on 23 February, 2026
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്;  മാർച്ച് 6-ന് കൊച്ചിയിലെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6ന് മോദി കൊച്ചിയിലെത്തുമെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായാണ് മോദി വീണ്ടും കേരള സന്ദർശനത്തിനെത്തുന്നതെന്നാണ് വിവരം.

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കുകയും സാമുദായിക നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്യുമെന്നാണ് വിവരം. ചൊവ്വാഴ്ച കേരളത്തിലെ ബിജെപി നേതാക്കളുമായി അമിത് ഷാ ഓൺലൈനായി സംസാരിക്കും. ഇതിനു ശേഷമാവും പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനമുണ്ടാവൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക