Image

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; ഡോ.വി പി ജോയി ചെയര്‍മാനായി കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍

Published on 23 February, 2026
 ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; ഡോ.വി പി ജോയി ചെയര്‍മാനായി കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ആണ് കമ്മിഷന്‍ ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി ആര്‍ ശോഭ കമ്മീഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. 

സംസ്ഥാന ബജറ്റിലാണ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക