Image

വയനാട് ടൗൺഷിപ്പിന്‍റെ ഉദ്ഘാടനം മാർച്ച് 1ലേക്ക് നീട്ടി

Published on 23 February, 2026
വയനാട് ടൗൺഷിപ്പിന്‍റെ ഉദ്ഘാടനം  മാർച്ച് 1ലേക്ക് നീട്ടി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് 1ലേക്ക് നീട്ടി. ഫെബ്രുവരി 25ന്  ഉദ്ഘാടനം നടത്തി വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുമെന്നായിരുന്നു തീരുമാനം. എന്നാൽ ഉദ്ഘാടനം അവധി ദിനത്തിലാക്കണമെന്ന പൊതു അഭിപ്രായം മാനിച്ചാണ് ഞാ‍യറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് അധിക‌ൃതർ നൽകിയ വിശദീകരണം. 

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുൻപേ ടൗൺഷിപ്പിന്‍റെ ഉദ്ഘാടനം നിർവഹിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകുക. പട്ടയ വിതരണവും ഉദ്ഘാടനച്ചടങ്ങിൽ നടക്കും. കഴിഞ്ഞ വർഷം മാർച്ച് 27നാണ് മുഖ്യമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്.

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ച് സോണുകളിലായി 410 വീടുകളാണ് നിർമിക്കുക. ഒന്നാമത്തെ സോണിൽ 115 വീടുകളാണ് നിർമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക