Image

അതിജീവിതക്ക് വാട്‌സ് ആപ് കാള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്

Published on 23 February, 2026
അതിജീവിതക്ക് വാട്‌സ് ആപ് കാള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം ;  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് അവശ്യപ്പെട്ട്  കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഈ ആവശ്യവുമായി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

രാഹുല്‍, ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹര്‍ജി. ജാമ്യ വ്യവസ്ഥയിലെ അതിജീവതയെ സ്വാധീനിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയാണ് ലംഘിച്ചത്. ഫെബ്രുവരി 17ന് രാഹുല്‍ അതിജീവിതയെ വാട്‌സ് ആപ് കോള്‍ ചെയ്തതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം.ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക