Image

കോൺഗ്രസിന്റേത് വൃത്തികെട്ട രാഷ്ട്രീയം: എ ഐ ഉച്ചകോടിക്കിടെ നടത്തിയ ഷർട്ട് ഊരി പ്രതിഷേധത്തെ വിമർശിച്ച് പ്രധാനമന്ത്രി

Published on 22 February, 2026
കോൺഗ്രസിന്റേത് വൃത്തികെട്ട രാഷ്ട്രീയം: എ ഐ ഉച്ചകോടിക്കിടെ നടത്തിയ ഷർട്ട് ഊരി പ്രതിഷേധത്തെ വിമർശിച്ച് പ്രധാനമന്ത്രി

ഡൽഹി: ആഗോള എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയെ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിനുള്ള വേദിയാക്കി കോൺഗ്രസ്  മാറ്റിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മീററ്റിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്.

രാജ്യം വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ നാണം കെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ പൗരന്മാർ രാപ്പകൽ അധ്വാനിക്കുമ്പോൾ, ചില രാഷ്ട്രീയ പാർട്ടികൾക്ക് രാജ്യത്തിന്റെ വിജയം ദഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

 സംഭവത്തെ വിമർശിച്ചതിന് നിരവധി പ്രതിപക്ഷ പാർട്ടികൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അവർ സത്യത്തോടും ദേശീയ അഭിമാനത്തോടും ഒപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക