Image

തന്ത്രിക്കെതിരായ പകപോക്കല്‍ നിയമവാഴ്ചയോടുള്ളവെല്ലുവിളി: പി.എസ്. ശ്രീധരന്‍പിള്ള

Published on 22 February, 2026
തന്ത്രിക്കെതിരായ പകപോക്കല്‍ നിയമവാഴ്ചയോടുള്ളവെല്ലുവിളി: പി.എസ്. ശ്രീധരന്‍പിള്ള

 
കോഴിക്കോട്: ശബരിമലസ്വര്‍ണക്കൊള്ളകേസില്‍ തന്ത്രികണ്ഠരര് രാജീവരെ പ്രതിയാക്കിയത് പകപോക്കലാണെന്നും തെളിവില്ലാത്തതിനാല്‍ ജാമ്യം ലഭിച്ച അദ്ദേഹത്തെ പെരുങ്കള്ളനെന്ന്ആക്ഷേപിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ശബരിമല യുവതീപ്രവേശന സമയത്ത് നടയടച്ചിട്ടതിന് പകരംവീട്ടാന്‍ തന്ത്രിയെ അവസരം കിട്ടിയപ്പോള്‍ അറസ്റ്റ് ചെയ്തതാണ്. തന്ത്രി അന്നെടുത്ത നിലപാടുകൊണ്ടാണ് സര്‍ക്കാരിന്റെ വലിയൊരു ഗൂഢശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണിക പോലുമില്ലെന്നാണ് കോടതി പറയുന്നത്. എന്നിട്ടും അദ്ദേഹത്തെ പെരുങ്കള്ളനെന്ന് എം.വി ഗോവിന്ദന്‍ വിളിച്ചത് തരംതാണ നടപടിയാണ്. പ്രസ്താവന പിന്‍വലിക്കണം.41 ദിസവം തന്ത്രിയെ തടവിലിട്ടു.തന്ത്രിക്ക് മുമ്പ് നിയമോപദേശം നല്‍കിയതിന്റെ പേരില്‍താന്‍ ദൈവത്തിന് മുകളിലാണോ എന്ന് ബിനോയ് വിശ്വവും ചോദിച്ചു.താന്‍ ദൈവത്തിന് മുകളിലല്ല,ദൈവദാസനാണ്.ബിജെപി സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയ്ക്കല്ല,അഭിഭാഷകനെന്ന നിലയിലാണ്  നിയമോപദേശംനല്‍കിയത്.


ഇതിന്റെപേരില്‍ സ്വാമി ചിതാനന്ദ പുരി അവതാരിക എഴുതി പൂർണ പബ്ലിക്കേഷൻ പുറത്തിറക്കിയ
'ശബരിമല കേസും സുവര്‍ണാവസരവിധിയും' എന്ന തന്റെ പുസ്തകത്തെ വിവാദമാക്കേണ്ട  കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മുന്നണികളില്‍പ്പെട്ടവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും പലതും സത്യവിരുദ്ധവും  പ്രകോപനപരവുമാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക്മുമ്പാണ് ഈ പുസ്തകം എഴുതിയത്. 

യുവതീപ്രവേശനത്തില്‍ കോണ്‍ഗ്രസിലും വിരുദ്ധനിലപാടുകളാണുണ്ടായത്. ആദ്യം രമേശ് ചെന്നിത്തല ഇത് വിശ്വാസികളുടെ വിശ്വാസത്തെ ദോഷം ചെയ്തുവെന്ന് പറഞ്ഞ് സമരത്തിന് ഇറങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോലും ഈ സമരത്തില്‍ പങ്കെടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. ഇതിന് വി.ഡി. സതീശനും, ചെന്നിത്തലയും മറുപടി പറയണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക