
ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടുന്നതിനു മുൻപായുള്ള ചർച്ചകൾ നീട്ടി വയ്ക്കാൻ ഇരു ഭാഗവും തീരുമാനിച്ചു. യുഎസ് സുപ്രീം കോടതി പ്രസിഡന്റ് ട്രംപിന്റെ ആഗോള തീരുവകൾ അസാധുവായി പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.
കോടതി വിധിയെ തുടർന്നു ട്രംപ് തീരുവ 10% ആയി പരിമിതപ്പെടുത്തുകയും പിന്നീട് 15% ആക്കുകയും ചെയ്‌തു. അതിലധികം ചുമത്താൻ പ്രസിഡന്റിന് അധികാരമില്ല. എന്നാൽ വ്യാപാര കരാർ അനുസരിച്ചു ഇന്ത്യ യുഎസിന് 18% തീരുവ നൽകണം. യുഎസിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ചുമത്താൻ പാടില്ല താനും. കരാർ വ്യവസ്ഥകൾ മാറില്ലെന്നു ട്രംപ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു.
മാറിയ സാഹചര്യത്തിൽ കൂടുതൽ ആലോചനകൾ ആവശ്യമായതിനാൽ തിങ്കളാഴ്ച്ച മുതൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ ചർച്ചകൾ മാറ്റി വച്ചു. ഞായറാഴ്ച്ച ഡൽഹിയിൽ നിന്നു പറക്കാനിരുന്ന ദർപ്പൺ ജെയിൻ നയിക്കുന്ന സംഘം യാത്ര റദ്ദാക്കി.
പുതിയൊരു തീയതി നിശ്ചയിച്ചിട്ടില്ല.
US, India postpone trade talks