
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റില്‍ ഗൂഢാലോചനയെന്ന തന്ത്രി കണ്ഠര് രാജീവരുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് തന്ത്രി തന്റെ അറസ്റ്റില്‍ ഗൂഢാലോചന വാദം ഉന്നയിക്കുന്നത്. ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ സര്‍ക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാപേക്ഷയില്‍ വാദിച്ചത്.
എന്നാല്‍ എസ്‌ഐടി അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും നിയമമന്ത്രി വ്യക്തമാക്കി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടക്കുന്നതെന്നിരിക്കെ തന്ത്രിയുടെ വാദം ശരിയല്ലെന്ന നിലപാടിലാണ് നിയമമന്ത്രി.
തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് ഹൈക്കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കണ്ഠര് രാജീവരരുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ആലോചിച്ചെങ്കിലും പിന്നാലെ വേണ്ടന്നതിലേയ്ക്ക് എസ്‌ഐടി നിലപാട് മാറ്റിയതും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അറസ്റ്റിലായി സമയത്തും എതിര്‍പ്പുണ്ടായിരുന്നെങ്കിലും മൗനത്തിലായിരുന്ന പ്രതിപക്ഷം ഇപ്പോള്‍ തന്ത്രിയുടെ വാദങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന ആക്ഷേപവും ഭരണപക്ഷത്തിനുണ്ട്.