Image

മറ്റൊരു ശൈത്യ കൊടുംകാറ്റ് നോർത്ത്ഈസ്റ്റിലും മിഡ് അറ്റ്ലാന്റിക്കിലും വാരാന്ത്യ ദുരിതമാവും (പിപിഎം)

Published on 21 February, 2026
മറ്റൊരു ശൈത്യ കൊടുംകാറ്റ് നോർത്ത്ഈസ്റ്റിലും മിഡ് അറ്റ്ലാന്റിക്കിലും വാരാന്ത്യ ദുരിതമാവും (പിപിഎം)

ന്യു യോർക്കിൽ പല ഭാഗത്തും ഞായറാഴ്ച്ച കനത്ത മഞ്ഞുകൊടുംകാറ്റു നേരിട്ട് ആഞ്ഞടിക്കുമെന്നു പ്രവചനം.  യാത്ര അതികഠിനമാവും.

ഹഡ്‌സൺ വാലിക്കും ന്യൂ യോർക്ക് സിറ്റിക്കും ലോംഗ് ഐലൻഡിനും നാഷണൽ വെതർ സർവീസ് ജാഗ്രതാ നിർദേശം നൽകി. ഞായറാഴ്ച്ച രാവിലെ 6 മുതൽ തിങ്കളാഴ്ച്ച ഉച്ച കഴിയുന്നതു വരെ അത് ബാധകമാണ്.

സൗത്ത് ഈസ്റ്റ് ന്യൂ യോർക്കിൽ ഓറഞ്ച്,  പട് നം , റോക്‌ലാൻഡ്, വെസ്റ്റ്ചെസ്റ്റർ, ന്യൂ യോർക്ക് സിറ്റി, ലോംഗ് ഐലൻഡ് എന്നിവിടങ്ങളിൽ ജാഗ്രതയോടെ ഇരിക്കാൻ നിർദേശമുണ്ട്. മേഖലയിൽ മിക്കയിടത്തും കനത്ത മഞ്ഞു വന്നു മൂടുമെന്ന താക്കീതുണ്ട്. ആറിഞ്ച് മുതൽ 10 ഇഞ്ച് വരെ ഉണ്ടാവാം.

ന്യൂ യോർക്ക് സിറ്റിയിൽ ഞായറാഴ്ച്ച വൈകിട്ട് 3-6 ഇഞ്ച് മഞ്ഞുവീഴും എന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച്ച രാവിലെയും തുടരും. മണിക്കൂറിൽ 40 മൈൽ വേഗതയിൽ അടിക്കുന്ന കാറ്റും ഉണ്ടാവുമെന്നു ആക്കുവെതർ പറയുന്നു.
തെരുവുകൾ യാത്ര തടയുന്ന വിധം വഴുതി കിടക്കും.

ഏറ്റവും കനത്ത കാറ്റ് ലോംഗ് ഐലൻഡിലാണ് പ്രതീക്ഷിക്കുന്നത്. ആറിഞ്ച് മുതൽ ഒരടി വരെ ഉയരത്തിൽ മഞ്ഞു നിറയും.

മഞ്ഞു മുഴുവൻ ഉരുകി തീരാൻ മാർച്ച് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം.

യുഎസ് നോർത്ത്ഈസ്റ്റും മിഡ്-അറ്റ്ലാന്റിക്കും വാരാന്ത്യത്തിൽ കനത്ത മഞ്ഞുപാതം കാണുമെന്നു കാലാവസ്ഥാ പ്രവചനം ഏറെക്കുറെ ഉറപ്പിച്ചു. എമർജൻസി ഉദ്യോഗസ്ഥർ മറ്റൊരു ശൈത്യ കൊടുംകാറ്റിനു തയാറെടുക്കുകയാണ്.

ഒരടി വരെ ഉയരത്തിൽ മഞ്ഞു കുമിഞ്ഞുകൂടാമെന്നു വെതർ പ്രെഡിക്ഷൻ സെന്ററിലെ വിദഗ്ദ്ധൻ കോഡി സ്‌നെല്ലിനെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് ടൈംസ്' പറഞ്ഞു. ആഞ്ഞടിക്കുന്ന കാറ്റിനു പുറമെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടാവാം.

ശനിയാഴ്ച്ച രാത്രിയോടെ കാറ്റു രൂപം കൊള്ളും. ഞായറാഴ്ച്ച പകൽ മഞ്ഞു പെയ്യും, തിങ്കളാഴ്ചയും തുടരും.

ബോസ്റ്റണും ഫിലാഡെൽഫിയയ്ക്കും ഇടയിൽ ആറിഞ്ചു സ്നോ നിറയുമെന്നാണ് വിദഗ്ദ്ധ നിഗമനം. നാഷണൽ വെതർ സർവീസ് ന്യൂ യോർക്ക് സിറ്റിയിലും പരിസരത്തും 6 മുതൽ 12 ഇഞ്ച് വരെ പ്രതീക്ഷിക്കുന്നു.

മഞ്ഞുവീഴ്ച്ച 18 മുതൽ 24 മണിക്കൂർ വരെ നീളാം.  

വാഷിംഗ്‌ടൺ ഡി സി പോലെ ചിലയിടങ്ങളിൽ മഞ്ഞു വീഴും മുൻപ് കഠിനമായ തണുപ്പുള്ള മഴ പ്രതീക്ഷിക്കാം. മഞ്ഞു മരങ്ങളിലും വൈദ്യുതി കമ്പികളിലും കനത്തു പ്രശ്നങ്ങൾ സൃഷ്ടിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക