Image

ട്രക്ക് അപകടത്തിൽ മരണം; ഇന്ത്യക്കാരൻ ഇല്ലീഗൽ ഡ്രൈവറെ ഐസ് അറസ്റ്റ് ചെയ്തു (പിപിഎം)

Published on 21 February, 2026
ട്രക്ക് അപകടത്തിൽ മരണം; ഇന്ത്യക്കാരൻ ഇല്ലീഗൽ ഡ്രൈവറെ ഐസ് അറസ്റ്റ് ചെയ്തു (പിപിഎം)

ഇന്ത്യയിൽ നിന്നുള്ള രേഖകൾ ഇല്ലാത്ത ട്രക്ക് ഡ്രൈവറെ ഇന്ത്യാനപോളിസിനു സമീപമുണ്ടായ അപകടത്തെ തുടർന്ന് ഐസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ 64 വയസുള്ള ഒരാൾ കൊല്ലപ്പെട്ടിരുന്നു.

ഡ്രൈവർ സുഖദീപ് സിംഗ് ഐസ് കസ്റ്റഡിയിലാണ്. 2018ൽ  അനധികൃതമായി യുഎസിൽ പ്രവേശിക്കുമ്പോൾ അയാൾ മൈനർ ആയിരുന്നുവെന്നു അധികൃതർ പറയുന്നു.

ഫെബ്രുവരി 18നു ഫ്രെയ്റ്റ്ലൈനർ ഓടിക്കുമ്പോൾ സിംഗ് ചുവന്ന സിഗ്നൽ മറികടന്നു ടെറി ഷുൾസ് എന്നയാൾ ഓടിച്ചിരുന്ന ഷെവർലെ പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് മീഡിയനു കുറുകെ തെറിച്ചു പോയി മറ്റൊരു വാഹനത്തിൽ ഇടിച്ചു. ഷുൾസ് അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു.  

ICE arrests illegal truck driver after fatal crash

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക