Image

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചതായി പരാതി

Published on 21 February, 2026
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചതായി പരാതി

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഗർഭിണിയായ യുവതി മരിച്ചതായി പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. യുവതിയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു 9 മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20-ന് രാവിലെ 10.30-ഓടെ നൗഷിജ കുഴഞ്ഞു വീണു. വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക