
പ്രസിഡന്റ് ട്രംപ് ആഗോള തീരുവകൾ ചുമത്തിയത് നിയമവിരുദ്ധമായാണെന്നു സുപ്രീം കോടതി വിധിച്ചതോടെ ഇന്ത്യയുടെ മേലുള്ള താരിഫ് 10% ആയി കുറയുമെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യക്കു 50% വരെ തീരുവ അടിക്കാൻ ട്രംപ് ഉപയോഗിച്ച ഐ ഇ ഇ പി എ ആക്ട് അദ്ദേഹം ഉപയോഗിച്ചത് അതിരു കടന്നാണ് എന്നു കോടതി വിധിച്ചിരുന്നു. തുടർന്നു ട്രംപ് മറ്റൊരു വ്യാപാര നിയമം ഉപയോഗിച്ചാണ് 10% ആഗോള തീരുവ പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ മേലുള്ള പ്രാഥമിക തീരുവയായ 25% ഈ മാസം ആദ്യം വ്യാപാര കരാർ പ്രഖ്യാപിച്ചപ്പോൾ ട്രംപ് 18% ആക്കിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനു ചുമത്തിയ അധിക തീരുവ 25% ഇനി എണ്ണ വാങ്ങില്ലെന്ന ഉറപ്പിൽ റദ്ദാക്കുകയും ചെയ്തു.
ഇന്ത്യയ്ക്ക് ഇപ്പോഴത്തെ നിലയിൽ 10% ആയിരിക്കും താരിഫ് എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
യുഎസ് ഇന്ത്യക്കു തീരുവയൊന്നും തന്നെ നൽകില്ലെന്ന വ്യവസ്ഥ വ്യാപാര കരാറിൽ ഉണ്ടെന്നു ട്രംപ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു.
Tariffs on India to drop to 10% temporarily