Image

ട്രംപ് പ്രസംഗിക്കുമ്പോൾ നാടുകടത്തൽ ക്രൂരതയിൽ പ്രതിഷേധിച്ചു കോൺഗ്രസ് അംഗം സീറ്റ് ഒഴിച്ചിടും (പിപിഎം)

Published on 21 February, 2026
ട്രംപ് പ്രസംഗിക്കുമ്പോൾ നാടുകടത്തൽ ക്രൂരതയിൽ പ്രതിഷേധിച്ചു കോൺഗ്രസ് അംഗം സീറ്റ് ഒഴിച്ചിടും (പിപിഎം)

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് യുഎസ് കോൺഗ്രസിൽ ചൊവാഴ്ച്ച സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം നടത്തുമ്പോൾ മുതിർന്ന ഡെമോക്രാറ്റിക് റെപ്. ജോൺ ഗരമെൻഡി തന്റെ സീറ്റ് ഒഴിച്ചിടും. കഴിഞ്ഞ വർഷം ഐസ് അധികൃതർ തടവിലാക്കുകയും നാടുകടത്തുകയും ചെയ്ത 73 വയസുള്ള ഇന്ത്യൻ മുത്തശ്ശിയെ ആദരിക്കാനാണ് ഈ നടപടി.

ഹർജിത് കൗർ തന്റെ ഡിസ്ട്രിക്ടിൽ ആയിരുന്നു വസിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. "എന്റെ സീറ്റ് ഞാൻ അവർക്കു സമർപ്പിക്കുന്നു. ഈ സീറ്റ് അവർക്കും രാജ്യത്തു അവരെപ്പോലെ ട്രംപിന്റെ രഹസ്യ പോലീസ് തടവിൽ അടച്ചവർക്കും കൊല ചെയ്തവർക്കും കൂടി സമർപ്പിക്കയാണ്.

"ട്രംപിന്റെ ക്രൂരമായ നാടുകടത്തൽ അജണ്ട മൂലം ഉണ്ടായ മനുഷ്യ ജീവനുകളുടെ നഷ്ടത്തിനു ഇരുണ്ട പ്രതീകമായി ഈ സീറ്റ് ഒഴിഞ്ഞു കിടക്കട്ടെ." 

ഹർജിത് കൗർ 1990കളുടെ തുടക്കം മുതൽ കാലിഫോർണിയയിൽ ജീവിച്ചിരുന്നു. 2012ൽ അഭയ അഭ്യർഥന തള്ളപ്പെട്ട ശേഷം അവർ സ്ഥിരമായി സാൻ ഫ്രാൻസിസ്‌കോയിൽ ഐസ് ഓഫിസിൽ ചെക്ക്-ഇൻ നടത്തിയിരുന്നു. ആറു മാസം ഇടവിട്ട് 13 വർഷം അത് തുടർന്നു. പക്ഷെ സെപ്റ്റംബർ 8നു അങ്ങിനെ ഹാജരായപ്പോൾ ഐസ് അവരെ അടച്ചു പൂട്ടി.

അടുത്ത ദിവസം തന്നെ മേസ വേർഡേ ജയിലിലേക്കു മാറ്റിയ അവരെ 19നു വിലങ്ങണിയിച്ചു നാടുകടത്തി. കുടുംബത്തിനോ അഭിഭാഷകനോ അറിയിപ്പ് നൽകിയിരുന്നില്ല.

അവരെക്കുറിച്ചു 24 മണിക്കൂർ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

US lawmaker leaves seat empty over deportation of Indian American

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക