Image

ജവാന് പിന്നാലെ എത്തുന്നു... 'മലബാര്‍ മിസ്റ്ററി': സര്‍ക്കാര്‍ മദ്യത്തിന് പേരായി

Published on 19 February, 2026
 ജവാന് പിന്നാലെ എത്തുന്നു... 'മലബാര്‍ മിസ്റ്ററി': സര്‍ക്കാര്‍ മദ്യത്തിന് പേരായി

കോട്ടയം: ജനപ്രീതി നേടിയ ‘ജവാന്‍’ മദ്യത്തിന് പിന്നാലെ, ബജറ്റ് ഫ്രണ്ട്‌ലി വിഭാഗത്തില്‍ പുതിയ ബ്രാന്‍ഡുമായി കേരള സര്‍ക്കാര്‍ എത്തുന്നു.  സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന്   ‘മലബാർ മിസ്റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാൻഡിന്റെ പേര് പ്രഖ്യാപിക്കും. 

പുതിയ ബ്രാൻഡിന്റെ പേര് നിർദേശിക്കാൻ ബവ്‌കോ അവസരം നൽകിയിരുന്നു. നാൽ‌പതിനായിരത്തോളം പേരുകളാണു ലഭിച്ചത്.

‘മലബാർ മിസ്റ്റ്’ എന്ന പേരാണ് അധികൃതർ തിരഞ്ഞെടുത്തത്. എന്നാൽ ജനങ്ങൾ നിർദേശിച്ച പേര് സാങ്കേതിക തടസ്സങ്ങൾ കാരണം നൽകാനായില്ല. ഇതോടെയാണ് വകുപ്പു തന്നെ പേരു നിശ്ചയിച്ചത്. 75,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണു പ്ലാന്റ്. 3 ലൈൻ സ്വയം നിയന്ത്രിത ബോട്ടിലിങ് പ്ലാന്റ് സജ്ജമാകുന്നതോടെ ദിവസം 13,500 കെയ്‌സ് വീതം (108000 ലീറ്റർ) മദ്യം വിപണിയിലിറക്കാനാകുമെന്ന് അധികൃതർ പറയുന്നു.


അര ലീറ്ററിന്റെ ബോട്ടിലാണു വിപണിയിലിറക്കുക. ജവാൻ ബ്രാൻഡുമായി അധികം വ്യത്യാസമില്ലാത്ത വിലയാവും പുതിയ മദ്യത്തിനും.

Join WhatsApp News
വഴിയേ പോകുന്ന നായിക്ക് വരെ ഇരട്ട പേരിടുന്ന നാട്ടിൽ ! 2026-02-19 20:50:29
"ചെമ്പൻ" എന്നായിരുന്നെങ്കിൽ ,വിത്ത് ചെമ്പു കളറും . ഇതിപ്പം അടിച്ചു പൂസായി വരുന്നവൻ " മലബാർ" എന്നൊക്കെ കഷ്ടിച്ചു പറയുമായിരിക്കും എന്നാൽ മിസ്റ്ററി വായിൽ ഉളുക്കി കഷ്ടിച്ചു "മി" പുറത്തുവരും ബാക്കി ചിന്തനനീയം . അവസാനം , തല മുടിക്ക് തമിഴിൽ പറയുന്ന്ന വാക്കെടുത്തു തട്ടിലായാൽ അവരെ കുറ്റം പറയാൻ പറ്റുമോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക