Image

എപ്സ്റ്റീന്‍ വിവാദം; എ ഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല

Published on 19 February, 2026
എപ്സ്റ്റീന്‍  വിവാദം; എ ഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യയിലെ എഐ ഇംപാക്‌ട്‌ ഉച്ചകോടിയിൽ   അമേരിക്കന്‍ വ്യവസായിയും മൈക്രോസോഫറ്റ് ചെയര്‍മാനുമായ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല. ഗേറ്റ്‌സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അങ്കൂര്‍ വോറ ഉച്ചകോടിയില്‍ പങ്കെടുക്കും. എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തിന് പിന്നാലെയാണ് ഉച്ചകോടിയില്‍ നിന്ന് ബില്‍ ഗേറ്റ്‌സിന്റെ പിന്മാറ്റം.

എ ഐ ഇംപാക്ട് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് പ്രസിഡന്റും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലുമടക്കം പ്രമുഖര്‍ പങ്കെടുക്കും. ഈ മാസം പതിനാറിന് ആരംഭിച്ച ഉച്ചകോടിയില്‍ നൂറിലധികം സി ഒമാരും ഗവേഷകരും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. 

അതേസമയം എ ഐ ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ഉച്ചകോടിയെ ബി ജെ പി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നവീകരണത്തിനും ആശയവിനിമയത്തിനുമുള്ള വേദി ആകേണ്ടിയിരുന്ന ഉച്ചകോടിയെ ബി ജെ പി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. 

5ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ രാഷ്ട്രതലവന്മാരെയും വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി കഴിഞ്ഞദിവസം ഭാരത് മണ്ഡപത്തില്‍ എത്തി സ്വാഗതം ചെയ്തിരുന്നു

Join WhatsApp News
The storm is coming 2026-02-19 21:18:36
Reports indicate that former Prince Andrew is ready to come forward with information implicating Donald Trump in connections to Jeffrey Epstein, a move likely to trigger a legal and political storm. Experts say such revelations could influence public opinion, congressional investigations, and media coverage leading up to potential impeachment actions. The disclosure reflects the continuing fallout from Epstein’s network, demonstrating how international figures and high-profile politicians remain enmeshed in controversy. Analysts note the development could have wide-reaching consequences for governance, diplomacy, and accountability worldwide.#Headlines360 #PrinceAndrew #DonaldTrump #EpsteinFiles #Impeachment2026 #PoliticalStorm #BreakingNews
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക