Image

എസ്.എഫ്.ഐ നേതാവ് അഭിനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തി; യുവ നേതാവിന്റെ വേർപാടിൽ നടുങ്ങി നാട്

Published on 18 February, 2026
എസ്.എഫ്.ഐ നേതാവ് അഭിനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തി; യുവ നേതാവിന്റെ വേർപാടിൽ നടുങ്ങി നാട്

കൊല്ലം കടയ്ക്കലിൽ എസ്.എഫ്.ഐ നേതാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.എഫ്.ഐ കടയ്ക്കൽ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടുക്കൽ സ്വദേശിയുമായ അഭിനന്ദിനെയാണ്   വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും മുറി തുറക്കാതിരുന്ന സാഹചര്യത്തില്‍ സഹോദരൻ  വാതില്‍ തകര്‍ത്ത് അകത്തുകയറിപ്പോഴാണ് അഭിനന്ദിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. യുവനേതാവിന്റെ അപ്രതീക്ഷിത വേർപാട് നാട്ടുകാരിലും സഹപ്രവർത്തകരിലും വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണവും ഇൻക്വസ്റ്റ് നടപടികളും ആരംഭിച്ചു. അഭിനന്ദിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക