Image

എപ്സ്റ്റീനുമായി കൂടിക്കാഴ്ച; കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി രാജിവെയ്ക്കണമെന്ന് കോൺഗ്രസ്

Published on 18 February, 2026
എപ്സ്റ്റീനുമായി  കൂടിക്കാഴ്ച;  കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി രാജിവെയ്ക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. എപ്സ്റ്റീനുമായി ഇ-മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ട്. എന്ത് ചർച്ചയാണ് നടത്തിയത്. ഈ വിഷയത്തിൽ ഇതുവരേ പറഞ്ഞത് കള്ളമാണെന്ന് കോൺഗ്രസ് നേതാവ് പവൻഖേര വ്യക്തമാക്കി.

മന്ത്രി ഉടൻ രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാൽ കോൺഗ്രസിന്‍റെ ആരോപണങ്ങൾ മന്ത്രി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീൻ നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി വിശദീകരിച്ചു.

2014നും 2017നും ഇടയിൽ ഹർദീപ് പുരിയും എപ്സ്റ്റീനും തമ്മിൽ 62 തവണ ഇമെയിൽ സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ ഉടൻ ആരംഭിച്ച് 2017 വരെ നീണ്ടുനിന്ന 14 കൂടിക്കാഴ്ചകളാണ് നടന്നതെന്ന് ഖേര ആരോപിച്ചു. എന്തുകൊണ്ടാണ് ഹർദീപ് പുരി ഒരു സാധാരണ പൗരൻ എന്ന നിലയിൽ എപ്സ്റ്റീനുമായി സർക്കാർ നയങ്ങൾ പങ്കുവെച്ചത്. ഇക്കാര്യത്തിൽ വ്യക്തത വേണം. പുരി തെറ്റുകാരനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആരേയാണ് സംരക്ഷിക്കുന്നതെന്നും കോൺഗ്രസ് ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക