Image

മഞ്ഞു പൂർണമായി ഉരുകി പോകാൻ ഇനിയും സമയമെടുക്കും (പിപിഎം)

Published on 18 February, 2026
മഞ്ഞു പൂർണമായി ഉരുകി പോകാൻ ഇനിയും സമയമെടുക്കും (പിപിഎം)

ന്യു യോർക്ക്/ന്യു ജേഴ്‌സി: ആഴ്ചകൾ നീണ്ട അതിശൈത്യം പിൻവാങ്ങി. എന്നാൽ വീണുകിടക്കുന്ന മഞ്ഞു പൂർണമായി അലിഞ്ഞു തീരാൻ ഇനിയും ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കും. 

മഞ്ഞുരുകി പോകുന്നത് നിർണയിക്കുന്നത് താപനിലയും എവിടെയാണ് മഞ്ഞെന്നതും ആണെന്നു വിദഗ്ദ്ധർ പറയുന്നു.   കഠിന തണുപ്പായിരുന്നു, മഞ്ഞു കനത്തിൽ തന്നെ വീഴുകയും ചെയ്തു. അതുകൊണ്ടാണ് ഉരുകി തീരാത്തത്.

ജനുവരി 25-26നു  വർഷങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ മഞ്ഞുകാറ്റ് ഉണ്ടായപ്പോൾ ഒരടിയോളം ഉയരത്തിലാണ് മഞ്ഞുവീണത്. തണുപ്പ് കൂടിത്തന്നെ നിൽക്കുന്നതിനാൽ തെരുവുകളിൽ വീണ മഞ്ഞു ഉരുകി പോകുന്നില്ല.

ജനുവരി 23നും ഫെബ്രുവരി 11നും ഇടയിൽ  മേഖലയിൽ താപനില 40 ഡിഗ്രിക്കു മേലെ പോയിട്ടില്ലെന്നു നാഷണൽ വെതർ സർവീസ് പറയുന്നു. ഫെബ്രുവരി 7നും 8നും അതിശൈത്യ കാറ്റു മൂലം മൈനസ് 25 ഡിഗ്രി വരെ താഴ്ന്നു.

മഞ്ഞു കട്ടിയായി വീണു കിടക്കുമ്പോൾ 40 ഡിഗ്രിക്കു മേലെ പോയാൽ മാത്രമേ ഉരുകുകയുളളൂ.

ഈയാഴ്ച്ച   കാലാവസ്ഥ മഞ്ഞുരുകാൻ സഹായിക്കും എന്നാണ് സൂചന.  

New Jersey snow yet to melt 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക