Image

ജെസ്സി ജാക്സന്റെ നിര്യാണത്തിൽ ട്രംപിന്റെ വികാരനിർഭരമായ അനുസ്മരണം

Published on 17 February, 2026
ജെസ്സി ജാക്സന്റെ നിര്യാണത്തിൽ ട്രംപിന്റെ വികാരനിർഭരമായ അനുസ്മരണം

വാഷിംഗ്ടൺ: പ്രശസ്ത സിവിൽ റൈറ്റ്സ് നേതാവ് ജെസ്സി ജാക്സന്റെ നിര്യാണത്തിൽ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച വികാരനിർഭരമായ അനുശോചനം രേഖപ്പെടുത്തി. 'അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. വ്യക്തിത്വവും ദൃഢനിശ്ചയവും ‘സ്റ്റ്രീറ്റ് സ്മാർട്ട്സും’ നിറഞ്ഞ ഒരാൾ.' ആളുകളെ സ്നേഹിച്ച വ്യക്തി ആയും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ജാക്സണെ ഓർമ്മിച്ചു. പ്രകൃതിയുടെ ശക്തിപോലെ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഡോ.മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ശിഷ്യനായിരുന്ന ജാക്സൺ, ചിക്കാഗോയിലുള്ള സ്വന്തം വസതിയിൽ ചൊവ്വാഴ്ചയാണ് അന്തരിച്ചത്.  ദീർഘകാലമായി  ജാക്സണെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിവിൽ റൈറ്റ്സ് പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

ജാക്സനും അദ്ദേഹത്തിന്റെ റെയിൻബോ കൊളിഷൻ സംഘടനയ്ക്കും ന്യൂയോർക്കിലെ 40 വാൾ സ്ട്രീറ്റിലുള്ള ട്രംപ് ബിൽഡിംഗിൽ വർഷങ്ങളോളം ഓഫീസ് സൗകര്യം നൽകിയതായി ട്രംപ് വ്യക്തമാക്കി. കൂടാതെ ക്രിമിനൽ ജസ്റ്റിസ് റിഫോം പാസാക്കുന്നതിനുള്ള ജാക്സന്റെ അഭ്യർത്ഥനക്ക് പ്രതികരിച്ചുവെന്നും, ചരിത്രപരമായി കറുത്തവർക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾക്കായുള്ള ദീർഘകാല ഫണ്ടിംഗ് താൻ മുന്നോട്ട് വച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.

അനുസ്മരണ സന്ദേശത്തിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയെ ട്രംപ് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ഒബാമയുടെ തെരഞ്ഞെടുപ്പിൽ ജാക്സണ് വലിയ പങ്കുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് യാതൊരു അംഗീകാരവും ലഭിച്ചില്ല എന്നും ട്രംപ് ആരോപിച്ചു. ജാക്സൺ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ട്രംപ് പറഞ്ഞു.

ജാക്സന്റെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ ട്രംപ്, അദ്ദേഹത്തെ എല്ലാവരും മിസ്സ് ചെയ്യുമെന്നും കുറിച്ചു.

അമേരിക്കൻ സിവിൽ റൈറ്റ്സ് ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ജെസ്സി ജാക്സന്റെ നിര്യാണത്തിൽ രാജ്യത്തുടനീളമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക