Image

ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡുവൽ അന്തരിച്ചു; വിടവാങ്ങിയത് ഗോഡ്ഫാദറിലെ 'ടോം ഹേഗൻ'

Published on 17 February, 2026
ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡുവൽ അന്തരിച്ചു; വിടവാങ്ങിയത് ഗോഡ്ഫാദറിലെ 'ടോം ഹേഗൻ'

ലോസ് ഏഞ്ചൽസ്: വിശ്വപ്രസിദ്ധ ചലച്ചിത്രങ്ങളായ ദ ഗോഡ്ഫാദർ ,
അപ്പോക്കാലിപ്സ് നൗ എന്നിവയിലൂടെ ലോകസിനിമയിൽ തന്റേതായ മുദ്ര പതിപ്പിച്ച് ഓസ്കർ ജേതാവ് റോബർട്ട് ഡുവൽ (95) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വിർ ജീനിയയിലെ മിഡിൽബർഗിലുള്ള= വസതിയിലായിരുന്നു അന്ത്യം. 

ആറ് പതിറ്റാണ്ടു നീണ്ട അഭിനയജീവിതത്തിൽ ഏഴ്  തവണ ഓസ്കർ നാമനിർദ്ദേശം ലഭിച്ച അദ്ദേഹം. 1983-ൽ ടെൻഡർ മെഴ്സീസ് (Tender Mercies) എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കിയത്.


'ദ ഗോഡ്മാദറിലെ വിശ്വസ്തനായ ഉപദേശകൻ ടോം ഹേഗൻ, അപ്പോക്കാലിപ്സ് നൗവിലെ ലഫ്റ്റനന്റ് കേണൽ വില്യം കിൽ ഗോർ എന്നീ കഥാപാത്രങ്ങൾ ഡുവലിനെ ആഗോളതലത്തിൽ പ്രശസ്തനാക്കി. അപ്പോക്കാലിപ്സ് നൗവിലെ “എനിക്ക് പ്രഭാതത്തിലെ നേപ്പാം ബോംബിന്റെ ഗന്ധം ഇഷ്ടമാണ്" എന്ന അദ്ദേഹത്തിന്റെ സംഭാഷണം സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വരികളിലൊന്നായി ഇന്നും നിലനിൽക്കുന്നു. 

1963-ൽ പുറത്തിറങ്ങിയ 'ടു കിൽ എ മോക്കിങ് ബേർഡ്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നെറ്റ് വർക്ക്, ദി ഗ്രേറ്റ് സാന്റിനി', 'ദി ജഡ്ജ് 
  തുടങ്ങി ഒട്ടനവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു.

അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവും കഥാപാത്രങ്ങളെ പൂര്ണതയിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനവുമാണ് സമകാലീകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് 

റോബർട്ട് ഡുവലിന്റെ നിര്യാണത്തിൽ ഹോളിവുഡിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഡുവലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്ന് 'ഗോഡ്ഫാദർ' സഹതാരം അൽ പാച്ചിനോ അനുസ്മരിച്ചു. ഡ്യുവൽ  ജന്മനാ ഒരുനടനായിരുന്നുവെന്നും അദ്ദേഹത്തിന്റെ അസാധാരണമായ പ്രതിഭ എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആദം സാന്റലർ , ജാമി ലീ കർട്ടിസ്, റോബർട്ട് പാട്രിക് തുടങ്ങിയ പ്രമുഖരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രിയ സുഹൃത്തിനും സഹപ്രവർത്തകനും ആദരാഞ്ജലികൾ അർപ്പിച്ചു. 

ലോകത്തിന് അദ്ദേഹം ഒരു മികച്ച നടനും സംവിധായകനുമായിരുന്നെങ്കിൽ തനിക്ക് അദ്ദേഹം എല്ലാമായിരുന്നുവെന്ന ഭാര്യ ലൂസിയാനയുടെ വാക്കുകൾ ആരാധകരെ ഈർപ്പമുള്ളതാക്കി. ഹോളിവുഡിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് റോബർട്ട് ഡുവലിന്റെ വിയോഗത്തോടെ വിരാമമാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക