
സന്നിധാനo: വഴിപാട് ബുക്ക് ചെയ്തവർ എത്താത്തതിനാൽ ശബരിമലയിൽ പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിങ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനിൽക്കെയാണ് രണ്ടു ദിവസം പടിപൂജ മുടങ്ങിയത്.
1,40,000 രൂപയോളമാണു പടിപൂജയുടെ ചെലവ്. ഇതിനായി ആറു മാസം മുൻപെങ്കിലും സ്ലോട്ട് ബുക്ക് ചെയ്യണം. 2040 വരെ പടിപൂജ മുൻകൂർ രസീതാക്കിയെന്നാണു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. എന്നാൽ, ബുക്ക് ചെയ്ത ചിലർ ഈ സ്ലോട്ട് മൂന്നും നാലും മടങ്ങ് തുക അധികം വാങ്ങി മറിച്ചു വിൽക്കുന്നതായി വിജിലൻസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പടിപൂജ മുടങ്ങിയത്.