Image

വീട്ടുചെലവ് കൊടുക്കാത്തതിനെചൊല്ലി തർക്കം: മദ്യലഹരിയിലെത്തിയ മകൻ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ 88കാരിക്ക് ദാരുണാന്ത്യം

Published on 17 February, 2026
വീട്ടുചെലവ് കൊടുക്കാത്തതിനെചൊല്ലി തർക്കം: മദ്യലഹരിയിലെത്തിയ മകൻ  കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ  88കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്. മദ്യലഹരിയിലെത്തിയ മകൻ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിൽ വി ശാന്തയ്ക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു.

സംഭവത്തിൽ പള്ളിക്കാംമൂല ലക്ഷംവീട് കോളനിയുടെ തെരണ്ടി സജീവനെ (58) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. വരാന്തയിൽ ഇരിക്കുകയായിരുന്ന രാധയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയടിച്ചുവീണ വൃദ്ധയ്ക്ക് ഗുരുതരമായി പരുക്കുപറ്റിയിരുന്നു, 

ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. വീട്ടുചെലവിന് കൊടുക്കാത്തതിനെപ്പറ്റി ചോദിച്ചതാണ് പ്രകോപനത്തിനു കാരണമെന്ന് പോലീസ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക