Image

ബാറുകളുടെ പ്രവർത്തന സമയം നീട്ടുന്നു; ഇനി അർദ്ധരാത്രി വരെ

Published on 17 February, 2026
ബാറുകളുടെ പ്രവർത്തന സമയം നീട്ടുന്നു;  ഇനി അർദ്ധരാത്രി വരെ

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തു. നിലവിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെയാണ് ബാറുകൾക്ക് പ്രവർത്തനാനുമതിയുള്ളത്. ഇത് മാറ്റി രാവിലെ 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെയാക്കാനാണ് എക്സൈസ് വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബാറുടമകൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് സർക്കാർ ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വിവിധതല ചർച്ചകൾക്കൊടുവിലാണ് സമയമാറ്റത്തിന് അനുകൂലമായ നിലപാടിൽ സർക്കാർ എത്തിയത്. പുതിയ തീരുമാനപ്രകാരം ബാറുകൾക്ക് ദിവസേന രണ്ട് മണിക്കൂർ അധികമായി തുറന്നു പ്രവർത്തിക്കാൻ സാധിക്കും. ഇത് മദ്യവിൽപ്പനയിലൂടെയുള്ള വരുമാന വർദ്ധനവിനും വഴിയൊരുക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക