Image

2026-ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമാകില്ല

Published on 17 February, 2026
2026-ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമാകില്ല

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് (ഫെബ്രുവരി 17) സംഭവിക്കും. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കാതെ ഒരു 'അഗ്നിവലയം' പോലെ സൂര്യൻ ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണമാണ് ഇന്നുണ്ടാകുക. എന്നാൽ ഈ അപൂർവ്വ പ്രതിഭാസം ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ശാസ്ത്രലോകം വ്യക്തമാക്കി.

 ദക്ഷിണാർദ്ധ ഗോളത്തിലാണ് ഗ്രഹണം പ്രധാനമായും ദൃശ്യമാകുക. അന്റാർട്ടിക്കയിലാണ് ഗ്രഹണം അതിന്റെ പൂർണ്ണരൂപത്തിൽ കാണാൻ സാധിക്കുന്നത്. ഇതിനു പുറമെ തെക്കേ അമേരിക്കയുടെ തെക്കൻ ഭാഗങ്ങൾ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.31-ന് ആരംഭിക്കുന്ന ഗ്രഹണം വൈകിട്ട് 7.57 വരെ നീണ്ടുനിൽക്കും. വൈകിട്ട് 5.42-നാണ് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത്. 

ഇന്ത്യയിൽ ആ സമയത്ത് സൂര്യൻ അസ്തമയ ദിശയിലോ ചക്രവാളത്തിന് താഴെയോ ആയതിനാലാണ് ഗ്രഹണം കാണാൻ സാധിക്കാത്തത്.

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ സൂര്യപ്രകാശത്തെ ഭാഗികമായോ പൂർണ്ണമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഇത് ഭൂമിയിൽ നിഴൽ വീഴ്ത്തി ചിലയിടങ്ങളിൽ സൂര്യനെ മറയ്ക്കുന്നു. 

ഏകദേശം ആറുമാസത്തിലൊരിക്കൽ അമാവാസി ദിനങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക