Image

കോടതി അലക്ഷ്യം: കേരള വി സി നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

Published on 17 February, 2026
കോടതി അലക്ഷ്യം: കേരള വി സി നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം. യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി.

അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുന:പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റിനോട് കോടതി നിര്‍ദേശിച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം പുന:പരിശോധിച്ചെങ്കിലും വൈസ് ചാന്‍സലര്‍ ഈ തീരുമാനം അംഗീകരിച്ചില്ല.

സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ തുടര്‍നടപടി എടുക്കാത്തത് കോടതിയലക്ഷ്യം ആണെന്ന് ആരോപിച്ചാണ് മുന്‍ രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിസിക്കെതിരെ പ്രഥമ ദൃഷ്ട്യാ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക