
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ് ഖാൻ. സൽമാൻ ഖാൻ, സഹോദരി അൽവിറ ഖാൻ അഗ്നിഹോത്രി, സഹോദരി ഭർത്താവ് ആയുഷ് ശർമ എന്നിവരും മറ്റു ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ നവംബറിലാണ് സലിം ഖാന് 90 വയസ് പൂർത്തിയായത്. ബോളിവുലെ വിഖ്യാതനായ തിരക്കഥാകൃത്താണ് സലിം ഖാൻ. ഷോലേ, സഞ്ജീർ, ദീവാർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.