Image

നാൻസി ഗത്രിയെ കാണാതായതിൽ കുടുംബാംഗങ്ങൾക്കു യാതൊരു പങ്കുമില്ലെന്നു ഷെരീഫ് (പിപിഎം)

Published on 17 February, 2026
നാൻസി ഗത്രിയെ കാണാതായതിൽ കുടുംബാംഗങ്ങൾക്കു യാതൊരു പങ്കുമില്ലെന്നു ഷെരീഫ് (പിപിഎം)

അരിസോണയിലെ വീട്ടിൽ നിന്നു രണ്ടാഴ്ച്ച മുൻപ് നാൻസി ഗത്രി എന്ന 84കാരിയെ കാണാതായതിൽ അവരുടെ കുടുംബത്തിനു യാതൊരു പങ്കുമില്ലെന്നു പിമാ കൗണ്ടി ഷരീഫ് ക്രിസ് നാനോസ് പ്രഖ്യാപിച്ചു. "അവരുടെ മക്കളും  സഹോദരങ്ങളും അവരുടെയൊക്കെ ഭാര്യാ ഭർത്താക്കന്മാരും ഉൾപ്പെടെയുള്ള എല്ലാവരും ഈ കേസിൽ ഒഴിവാക്കപ്പെടുന്നു," അദ്ദേഹം പറഞ്ഞു.

"ഗത്രിയുടെ കുടുംബം ഏറെ സഹകരിച്ചു. അവർ യഥാർഥത്തിൽ ഇരകൾ മാത്രമാണ്. മറിച്ചൊരു നിഗമനം തെറ്റ് മാത്രമല്ല, ക്രൂരതയുമാണ്."

'ടുഡേ' പരിപാടിയിലൂടെ പ്രസിദ്ധയായ ടെലിവിഷൻ അവതാരക സവാന ഗത്രി, സഹോദരി ആനി, സഹോദരൻ കാമറൺ എന്നിവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ജനുവരി 31 രാത്രി നാന്സിയെ അവസാനമായി കണ്ടത് ആനിയുടെ ഭർത്താവ് ടോമാസോ സിയോണി ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ മേലും സംശയം ഉണ്ടായി.

ആനിയുടെ വീട്ടിൽ അത്താഴം കഴിച്ച നാൻസിയെ സവാനയുടെ വീട്ടിൽ രാത്രി 9:45നു കൊണ്ടാക്കിയത് സിയോണി ആണ്. ആനിയുടെ വീടും പരിസരവും പോലീസ് പരിശോധിച്ചിരുന്നു.  

കേസിൽ സംശയമുള്ള ആരെയെങ്കിലും കണ്ടെത്തിയതായി നാനോസ് പറഞ്ഞില്ല.

Police clear Guthrie family in Nancy case

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക