
ദീപക് കുമാർ എന്ന "മുഹമ്മദ്" ദീപക്…….ഇന്ത്യയെ കാർന്നു തിന്നുന്ന അർബുദമായ…..വർഗീയവാദികൾക്കെതിരെ പോരാട്ടത്തിന്റെ പ്രത്യാശാനാളമാണ്.....
ഹിമാലയത്തിന്റെ താഴ്വാരമായ കോട്ട്ദ്വാറിൽ വന്ദ്യവയോധികനായ മുഹമ്മദിനെ ബജ്‌രംഗ് ദൾ പ്രവർത്തകർ വേട്ടയാടിയപ്പോഴാണ് ദീപക്ക് കുമാർ രംഗ പ്രവേശനം ചെയ്തത്.
സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും തുല്യതയുടെയും സന്ദേശം പ്രസരിക്കേണ്ട റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു വർഗീയവാദികളയുടെ അഴിഞ്ഞാട്ടം. നിസ്സഹായനായ മുഹമ്മദിനു മുന്നിൽ രക്ഷകനായ ദീപക് കുമാർ, നൂറ്റിയൻപതോളം വരുന്ന കാപാലികരെ ഒറ്റക് നേരിട്ടു. ജിംനേഷ്യം നടത്തുന്ന ദീപക് ട്രൈനെർ ആയതുകൊണ്ട് തന്നെ നല്ല കായിക ശേഷി ഉണ്ടെന്ന് തിരിച്ചറിഞ്ഞ വിദ്വേഷത്തിന്റെ ദൂതന്മാർ പിന്തിരിഞ്ഞോടി. പക്ഷെ പിൻവാങ്ങലിനിടയിൽ അവർ പേര് ചോദിയ്ക്കാൻ മറന്നില്ല....എന്റെ പേര് മുഹമ്മദ് ദീപക് ആണ് എന്ന് പ്രതികരിക്കാൻ അര നിമിഷം പോലും ആ ചെറുപ്പക്കാരന് വേണ്ടി വന്നില്ല , ഹിന്ദുവായിട്ടും നിരാലംബനായ മുസ്ലിം വൃദ്ധന് സംരക്ഷണം നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണ് ദീപക് ഇന്ന് .
മതമൈത്രിയിൽ അഭിമാനിക്കുന്ന കേരളത്തിന്റെ ആശംസകൾ നേരാനാണ് ഡോക്ടർ ജോൺ ബ്രിട്ടാസ് അവിടെ എത്തിയത് . ദീപക്കിനെ മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയെയും ഭാര്യയെയും കുഞ്ഞിനേയും അദ്ദേഹം കണ്ടു, ചായ വിൽക്കുന്ന അമ്മയുടെ കൈയിൽ നിന്ന് ഇഞ്ചിയിട്ട ചുടു ചായ വാങ്ങി കഴിച്ചു, വർഗീയവാദികളുടെ ഭീഷണിയിൽ അനാഥമായ ജിമ്മിൽ പോയി അംഗ്വതമെടുത്തു , മുഹമ്മദിന്റെ ബാബ തുണിക്കടയിൽ പോയി തുണിത്തരങ്ങൾ വാങ്ങി. കലാപകാരികളെ സംരക്ഷിച്ചുകൊണ്ട് ദീപകിനെതിരെ കേസെടുത്ത കോട്ട്ദ്വാർ പോലീസ് സ്റ്റേഷനിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ഇന്ന് അതിന്റെ ഫലം കണ്ടു
ഇപ്പോൾ സുപ്രീം കോടതിയിലെ 25 മുതിർന്ന അഭിഭാഷകർ ദീപകിന്റെ ജിംനേഷ്യത്തിൽ വാർഷിക അംഗത്വം എടുത്തിരിക്കുകയാണ്. അത് മാത്രമല്ല, കൊട്ദ്വാറിലെ ജനങ്ങളിൽ ആർക്കെങ്കിലും ജിംനേഷ്യത്തിലെ വരിസംഖ്യ അടയ്ക്കാൻ പ്രയാസമുണ്ടെങ്കിൽ ആ തുക നൽകാനും അവർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ദീപകിന് സൗജന്യ നിയമസഹായം നൽകാമെന്നും അവർ അറിയിച്ചു.
ആ മുതിർന്ന അഭിഭാഷകർക്ക് കേരളത്തിന്റെ മതേതര മനസുകളുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ!
അവരുടെ ഈ തീരുമാനത്തിന് പ്രേരണയാകാൻ സാധിച്ചതിൽ ജോൺ ബ്രിട്ടാസിനു വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്.
ഇതാണ് യഥാർത്ഥ ഇന്ത്യ; സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇന്ത്യ. വിദ്വേഷം പ്രചരിപ്പിക്കുന്നവർ ഭയപ്പെടുന്നതും ഈ ഒരുമയെയാണ്. ദീപക് കുമാർ ഇന്ന് ഒരുപാട് പേർക്ക് വലിയൊരു മാതൃകയാവുകയാണ്.
മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ ഭാഷയിൽ നമ്മൾ കോർത്തുപിടിക്കുന്ന കൈകൾ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കരുത്താണ്.
" മുഹമ്മദ്" ദീപക്കായി രൂപാന്തരം പ്രാപിച്ച ദീപക് കുമാർ എന്ന ഹിന്ദു യുവാവ് കേവലം വ്യക്തിയല്ല...പ്രതീക്ഷയുടെ വജ്രപ്രകാശമാണ് ദീപക്കിനും രാജ്യസഭാംഗം ഡോക്ടർ ജോൺ ബ്രിട്ടാസിനും അഭിനന്ദനങ്ങൾ.